PRAMOD PERINGANNUR

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആരോ വിരല്‍ മീട്ടി ....

സൂര്യ കിരീടം വീണുടഞ്ഞു ......എന്‍റെ കിനാക്കളില്‍ ഒരു പദ നിസ്വനമായി ഇനി ഒരു ഗിരീഷ്‌ ഇല്ല എന്ന് ഞാന്‍ ഞെട്ടലോടെ മനസിലാക്കുന്നു.പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന രണ്ടായിരത്തില്‍ പരം ഗാനങ്ങള്‍ ! ...വയലാര്‍ ,ശ്രീകുമാരന്‍ തമ്പി ,യൂസഫലി കേച്ചേരി ,കൈതപ്രം തുടങ്ങിയ അതികായന്മാര്‍ ഒക്കയൂണ്ടായിരുന്നിട്ടും എനിക്ക് എന്തോ ഏറെ ഇഷ്ടം ...എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവി അങ്ങ് ആയിരുന്നു എന്ന് ഞാന്‍ വേദനയോടെ ഇപ്പോള്‍ മനസിലാക്കുന്നു.താങ്കളുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത അളക്കാവുന്നതിലും അപ്പുറമാണ്.സംഗീതം സിനിമ ഗാനങ്ങളായി എന്‍റെ മനസ്സിലേക്ക് വിരിയിച്ച ആകാശവാണി എന്ന മാധ്യമം മുതല്‍ രുചിച്ചറിഞ്ഞ അങ്ങയുടെ അദൃശ്യ സാന്നിധ്യം ഇപ്പോളില്ല എന്ന് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.രവീന്ദ്രന്‍ ,വിദ്യാസാഗര്‍ ,M ജയചന്ദ്രന്‍ ,ബേണി ഇഗന്ശിഔസ് ...alexpol വരെയുള്ള കൂട്ടുകെട്ടുകളില്‍ നിന്ന് ജനിച്ച പാട്ടുകള്‍ ...സമാനതകളില്ലാത്ത വാങ്ങമയചിത്രങ്ങളും ഹിറ്റുകളും ആയിരുന്നു.ശ്രി യേശുദാസ് മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള ഗായകരെ അങ്ങയുടെ രചന വ്യ്ശിഷ്ട്യം എന്ന അദൃശ്യ ശക്തിയുടെ പിന്‍ ബലത്തില്‍ മാത്രം കാണാന്‍ ഇപ്പോള്‍ എനിക്കുകഴിയുന്നു.സമകാലികനായ കൈതപ്രം തിരുമേനിക്ക് പോലും അസൂയ ജനിപ്പിക്കുന്ന വേഗതയില്‍, ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ തേന്‍ ഇറ്റിക്കും വിധം വരികള്‍ ചേര്‍ത്ത് അങ്ങ് അതിശയിപ്പിച്ചു കൊണ്ടേയിരുന്നു.ഞാന്‍ ആവശ്യപ്പെടാതെ എന്‍റെ ഹൃദയത്തെ മഥിക്കുന്ന പാട്ടുകള്‍ അങ്ങില്‍ നിന്നും പിറന്നു കൊണ്ടേയിരുന്നു.

മരണം എന്ന അനിവാര്യതയിലേക്ക് അങ്ങ് വളരെ പെട്ടെന്നാണ് നടന്നടുത്തത്..പക്ഷെ താങ്കളുടെയും യേശുദാസ് ന്‍റെയും ഒക്കെ സാന്നിധ്യം ഗാനങ്ങളായി ദിവസത്തില്‍ ഒരു തവണയെങ്കിലും മലയാളിയെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.....താങ്കളിലെ കലാകാരന് കലാ കേരളം നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പടുതിരിയാളും പ്രാണനിലെതോ ....നിഴലുകളാടുന്നു വീണ്ടും...മലയാളിയുടെ വൈകാരികതയുടെ അതി ഗഹനമായ ഭാവതലതിലേക്ക് ആഴ്നിറങ്ങിയ അങ്ങയിലെ കവിത്വത്തെ ഞാന്‍ ബാഷ്പ അഞ്ജലികളോടെ  സ്മരിക്കുന്നു....



ആകാശ ദീപങ്ങള്‍ സാക്ഷി .....
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി ....
അകമെരിയും ആറന്ന്യ തീരങ്ങളില്‍ ....
ഹിമ മുടിയില്‍ ചായുന്ന വിണ്‍ഗംഗയില്‍ .....
മറയുകയാം നീയാം ജ്വാലാ മുഖം .................

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

മഹാകവിക്ക്‌ ആദരാഞ്ജലികള്‍

എഴുത്തിന് ഭാവുകങ്ങള്‍

Unknown പറഞ്ഞു...

http://www.neelakandanpattambi.blogspot.com/