PRAMOD PERINGANNUR

2010, ജൂലൈ 29, വ്യാഴാഴ്‌ച

എന്‍റെ കഥ

ഒരു കഥാകാരന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?........ബഷീര്‍,തകഴി,എം ടി ,ഇവരൊക്കെ പുകവലിക്കും,ഇതില്‍ ബഷീറിനും,തകഴിക്കും ഒരു ചാരുന്ന കസേരയുള്ളതായി അറിവ് ഉണ്ട്,ഇവരില്‍ പ്രഗല്‍ഭരായ പലരും വെള്ളവും അടിക്കാറുണ്ടത്രെ ?.

ഒരു കഥാകാരനാകണം എന്ന അഭിവാഞ്ജ,അയാള്‍ എന്നും കൊണ്ട് നടക്കാറുണ്ടായിരുന്നു.സ്കൂള്‍ ല്‍ നിന്ന് പോകുന്ന വഴിക്ക് ,താന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ കാണാതെ ബ്രാണ്ടി ഷോപ്പ് ല്‍ കയറി ഒരു ചെറിയ കുപ്പി മേടിച്ചു,പിന്നെ മുറുകാന്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് സിഗറെറ്റും,കടക്കാരന്‍ പരമു വാ പൊളിച്ചു നോക്കി അയാളെ "മാഷ്‌ ഇതും ചെയ്യോ എന്ന ഭാവമായിരുന്നു മുഖത്ത്.

ഇടവഴി കയറി വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ TV ക്ക് മുന്നില്‍ ! അരയില്‍ ഒളിപ്പിച്ച മദ്യ ക്കുപ്പിയുമായി staircase കയറി,തന്‍റെ കഥാമുറി ലകഷ്യമാക്കി നടന്നു.വസ്ത്രം മാറി ചാര് കസേരയില്‍ അമര്‍ന്ന്,അല്‍പ്പം മദ്യം സേവിച്ചു ...അതുവരെ അറിയാത്ത ചവര്‍പ്പ് വേദനയോടെ അയാള്‍ അറിഞ്ഞു.ഒരു സിഗരെട്ടു എടുത്തു കത്തിച്ചു, ആഞ്ഞു വലിച്ചു.പിന്നീട് രചനാ പ്രക്രിയയിലേക്ക് കടന്നു.

കഥ ? നായകന്‍ വേണം ....നായികയും...പിന്നെ അനുബന്ധ കഥാപാത്രങ്ങളും...

സര്‍ഗാത്മകതയുടെ അപാരതയില്‍ ‍ മദ്യവും പുകയും ആര്‍ത്തട്ടഹസിച്ചു കൊണ്ടിരുന്നു...

ശങ്കരന്‍ എന്ന് നായകനെ അയാള്‍ വിളിച്ചു ! കച്ചവടക്കാരന്‍ ! ഒരു റബ്ബര്‍ എസ്റ്റേറ്റ്‌ പശ്ചാത്തലം..നായിക പാവം ടാപ്പിംഗ് തൊഴിലാളിയുടെ മകള്‍...പ്രേമം ...അതി മനോഹരമായി ചിത്രീകരിച്ചു...കഥയുടെ അപ്രതീക്ഷിത ട്വിസ്റ്റ്‌ ല്‍ കടന്നു വരുന്ന യഥാര്‍ത്ഥ നായകന്‍....നായികയെ വിവാഹം കഴിക്കുന്നു.

കഥാന്ത്യം കാമുകനായ ശങ്കുവും,നായികയും ആത്മഹത്യ ചെയ്യന്നു....അവരുടെ ജഡങ്ങള്‍ എസ്റ്റേറ്റ്‌ മൂലയില്‍ അതി തീവ്രാനുരാഗത്തിന്റെ ബാക്കി പത്രങ്ങളായി അവശേഷിക്കുന്നു.

അയാള്‍ തന്‍റെ കഥാ വീണ്ടും വീണ്ടും വായിച്ചു ...തന്‍റെ കഥയിലെ എല്ലാ സംഭവങ്ങളും അയാള്‍ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്നു.


തന്‍റെ രചനാ പാടവം ഭാര്യക്ക് മനസ്സിലാക്കി കൊടുക്കാനായി വേച്ചു വേച്ചു staircase  ഇറങ്ങി....

TV  യില്‍ പരസ്യം വന്നപ്പോള്‍ ഭാര്യ കഥ സസൂഷ്മം  വായിച്ചു...എന്നിട്ടയാളെ മുഖമുയര്‍ത്തി ഒന്ന് നോക്കി.....അഭിമാനത്തിന്റെ പാരമ്യത യില്‍ നിന്നിരുന്ന അയാളുടെ നയനങ്ങള്‍ ആനന്ദാശ്രു പൊഴിച്ച് കൊണ്ടിരുന്നു.
തന്നിലെ കലാകാരനെ ഒരിക്കല്‍ പോലും അന്ഗീകരിക്കാത്ത ഭാര്യയുടെ വാക്കുകള്‍ക്കായി അയാള്‍ ജീവിതത്തില്‍ ആദ്യമായി കാത്തു നിന്ന്.

ഭാര്യയുടെ മുരടനക്കം കേട്ട് തുടങ്ങി...ഇത് വിലയിരുത്താന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല...തന്‍റെ മുന്നില്‍ ആദ്യമായി തലകുനിച്ച ഭാര്യയെ കണ്ടപ്പോള്‍ സൃഷ്ടിയുടെ മാഹാത്മ്യം എത്ര പ്രശംസനാര്‍ഹം ആണ് എന്ന് ആത്മഗതമോതി അയാള്‍..."ഇത് വിലയിരുത്താന്‍ തകഴി ക്ക് മാത്രമേ കഴിയുകയുള്ളൂ ...."

ജീവിതത്തില്‍ തന്നിലെ കഥാകാരന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി തന്നെ സംശയമില്ല...അയാള്‍ മൊഴിഞ്ഞു ...
നിര്‍ത്തു മനുഷ്യാ ....ദാ പരസ്യം കഴിഞ്ഞു...ഇനി TV യില്‍ നോക്കിയാല്‍ മനസ്സിലാകും...കടല്‍ക്കരയില്‍ അടിഞ്ഞു കിടക്കുന്ന 2 ജഡങ്ങള്‍....സമാപ്തം എന്ന കാര്‍ഡും...തകഴിയുടെ ചെമ്മീന്‍ എന്ന സിനിമ ആയിരുന്നു   അത് ...


കുടിച്ച മദ്യവും ,സിഗറെറ്റും ആവി ആയി മറഞ്ഞു കഴിഞ്ഞിരുന്നു,താന്‍ എഴുതിയ കഥ തകഴി പശ്ചാത്തലം മാറ്റി പണ്ട്‌ കഥയെഴുതിയത് കഷ്ടമായിപ്പോയി .....

ജീവിതത്തില്‍ ആദ്യമായി അയാളിലെ കഥാകാരന്‍ തകഴിയെ ശപിച്ചു ........

2010, ജൂൺ 24, വ്യാഴാഴ്‌ച

ലാലിസം

നടന കലയുടെ തമ്പുരാന് വയസ്സ് 50 പിന്നിടുമ്പോള്‍ അഭിമാനര്ഹമായ നേട്ടങ്ങള്‍ !.CNN/IBN  സര്‍വ്വേ യില്‍ ഏറ്റവും കൂടുതല്‍ പ്രശസ്തനായ മലയാളി,ചെറുതൊന്നുമല്ല അദ്ദേഹം മലയാളിയെ സ്വാധീനിച്ചത്!.മലയാളി ഇത്രയേറെ നെഞ്ചേറ്റി ലാളിച്ച മറ്റൊരാളില്ല എന്ന് തന്നെ പറയാം.മലയാളിയുടെ എല്ലാതരം സ്വഭാവികതകളിലും നമുക്ക് ഒരു ലാലിസം കാണാന്‍ സാധിക്കും.നീണ്ട 31 വര്‍ഷങ്ങള്‍ അഭിനയ ജീവിതത്തില്‍ അട്വിതീയനായി തുടരുക കഠിനം തന്നെയാണ്.താന്‍ ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്തുക,സത്യസന്ധമാവുക,ഉയരങ്ങള്‍ കീഴടക്കും തോറും  കൂടുതല്‍ വിനയന്വിതമാകുക,    കലയെ അര്‍പ്പണ  മാനോഭാവത്തോടെ കാണുന്ന ഈ നടന്‍റെ മുഖമുദ്ര ഇതൊക്കെ തന്നെയാണ്.

മലയാള സാംസ്കാരിക  വേദി കേവലം അദ്ദേഹം അഭിനയിച്ച ഒരു പരസ്യത്തെ വിമര്‍ശിച്ചു  എങ്കില്‍,മോഹന്‍ലാലിന്‍റെ വാക്കുകള്‍ക്ക് മലയാളിയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെ  ഭയപെട്ടിട്ടആയിരിക്കണം അത്.ഓര്‍ക്കാനും ആസ്വദിക്കാനും  ഒരു പാട് ചിത്രങ്ങള്‍   അദ്ദേഹം സമ്മാനിച്ചു.നടന കലയുടെ കളിയരങ്ങില്‍ അജയ്യനായി നില്‍ക്കുന്ന ഒരൊറ്റയാന്‍!അവിശ്വസനീയമായ സ്വത്വം ഓരോ കഥാപാത്രങ്ങള്‍ക്കും നല്‍കിയ അദ്ദേഹം മിമിക്രിക്കാര്‍ക്ക് അനുകരിക്കാന്‍,ശബ്ദവും ശാരീരിക ചലനങ്ങളും മാത്രം നല്‍കി.

ഒരു കലാകാരന്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍,അവനിലെ എല്ലാം ആസ്വാദകര്‍ക്ക് അനുഭവ വേദ്യമാകും  ,ഇത്രയേറെ വൈവിധ്യമായ  വേഷങ്ങള്‍ പകര്‍ന്നാടിയ ഒരു നടനെ നിങ്ങള്‍ക്കീ ലോകത്ത് എവിടെ കാണാന്‍ സാധി‍ക്കും?.മലയാളിക്ക് അയത്ന ലളിതം എന്ന പദത്തെ സുപരിചിതമാക്കിയത് മോഹന്‍ലാല്‍ എന്ന അതുലല്യ പ്രതിഭാ വിലാസമാണ്.

എന്‍റെ ജീവിത കാലഘട്ടം മോഹന്‍ലാലുമായി പങ്കിടാന്‍ കഴിഞ്ഞത് ഒരു മഹാ ഭാഗ്യമായി എന്നും ഞാന്‍ വിശ്വസിക്കും....
നിര്‍മ്മാതാവായും,distributer ആയും ,ഗായകനായും, സ്റ്റുഡിയോ ഉടമയായും,വലിയ വ്യവസായ സംരംഭാകനായും,ഡോക്ടര്‍ ആയും,ആര്‍മി colonel ആയും,നാടക നടനായും,ഖാദി ambassedor ആയും,ഒക്കെ വിരാജിക്കുന്ന   മോഹന്‍ലാല്‍ എന്ന ആമൂലല്യ പ്രതിഭയ്ക്ക് മുന്‍പില്‍ ഞാന്‍ ശിരസ്സ്‌ നമിക്കുന്നു.അദ്ദേഹത്തിനു എന്‍റെ വക ജന്മദിനാശംസകള്‍ .................

2010, മേയ് 19, ബുധനാഴ്‌ച

മലയാളിക്ക് എന്ത് പറ്റി ?

മലയാളികള്‍ ഇന്ന് എല്ലാം അയവിറക്കുകയാണ് ,പഴയ പ്രതാപങ്ങള്‍ ആഘോഷങ്ങള്‍ ,ബന്ധങ്ങള്‍ അങ്ങനെ എല്ലാം ...ഓണം വിഷു പെരുന്നാള്‍ ക്രിസ്മസ് എന്നീ ആഘോഷ വേളകളിലെ പ്രോഗ്രാമുകള്‍  ‍ ഒന്ന് വീക്ഷിച്ചാല്‍ മതി ഇക്കാര്യം ഉറപ്പു വരുത്താന്‍.ജീവിത വിജയം കൈവരിച്ചു മേല്‍ വിലാസമുണ്ടാക്കിയ സാംസ്കാരിക സാമുഹിക രാഷ്ട്രീയ സിനിമ മേഘലകളിലെ വ്യക്തികള്‍ പതിവ് പല്ലവി എന്ന പോലെ തുടങ്ങും " പണ്ടൊക്കെ ഓണം ന്നു വച്ചാല്‍ ഞങ്ങള്‍ ഒക്കെ അങ്ങനെ/ഇങ്ങനെ എന്ന് തുടങ്ങും.ഇന്നത്തെ അവസ്ഥ ചോദിച്ചാല്‍ അവര്‍ ബോധപൂര്‍വം മൌനം അവലംബിക്കും.എന്താണ് ഇന്നത്തെ മലയാളിക്ക് സംഭവിച്ചത്?.അന്നത്തേക്കാള്‍ നല്ല ജീവിത നിലവാരമല്ലേ ഇന്ന് ?.തെങ്ങ് കയറ്റക്കാരന്‍ രാഘവന് പോലും പഴയ കാലം നൊസ്റ്റാള്‍ജിയ ആയി മാറുന്നു.

അകത്തെ പത്തായത്തില്‍ നിറയുന്ന നെല്ലും,പറയും ഇടങ്ങഴിയും നാഴിയും ഒക്കെയായി കൂലി കൊടുത്തിരുന്ന കാലമാണോ ഈ നൊസ്റ്റാള്‍ജിയ  അറിയില്ല.തേങ്ങയിടാന്‍ വരുന്നവന് തെങ്ങ് മുറിച്ചു കൊടുത്തു കൂലി കൊടുക്കേണ്ടി വരുന്ന ഒരു കാര്‍ഷിക വ്യവസ്ഥിതിയുടെ അവസാന തലമുറയെ പ്രതിനിധീകരിക്കാന്‍ ഉള്ള ഭാഗ്യം എന്തായാലും ഉണ്ട്.സ്കൂള്‍ ല്‍ പഠിച്ച പാഠങ്ങളില്‍ കാര്‍ഷിക വ്യവസ്ഥയും മലയാളിയും തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.ഒരു തറവാടിന്റെ ആസ്തി യുടെ മാനദണ്ഡം നെല്കൃഷിയയിരുന്നു,ഇന്ന് നെല്കൃഷിയെടുക്കുന്നവന്‍ കൊള്ളരുതാത്തവന്‍  ആയി മാറിയിരിക്കുന്നു.

മലയാളിക്ക് ഇപ്പോളും ഒന്നും നഷ്ടമായിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം.അവന്‍ അവന്റെ dedication ചാനലിലെ അവതാരികക്ക്  കൊടുത്തു,പാട്ടുകളിലൂടെ പഴയ പ്രതാപങ്ങള്‍,കാര്‍ഷിക സംസ്കാരം എന്നിവ ആസ്വദിക്കുന്നു.സ്വന്തം അസ്ഥിത്വം വിറ്റു,അത് കാശ് ആക്കി അതില്‍ അവന്‍ ആനന്ദി ആയി  വാഴുന്നു.

ആഗോളവല്‍ക്കരണവും,നാഗരിക സംസ്കാരവും ,ആഗോളതാപനവും,വിവരവകാശവും ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യും ഒക്കെ പത്തു കൊല്ലമായി മലയാളിയെ ചുറ്റിപ്പറ്റി നില്ല്ക്കുന്ന പദങ്ങളാണ്.ഇവയൊന്നും ആധികാരികമായി മലയാളിക്ക് അറിയുക പോലുമില്ല,എന്നിരുന്നാലും മൂല്ല്യച്യുതിയെ പറ്റിയുള്ള അവന്‍റെ ന്യായന്യായങ്ങളില്‍ ഇവയൊക്കെ കടന്നു വരുന്നു.സ്വന്തംമായി നെല്ല് പണിയെടുക്കാതെ  ആധ്രയെയും കേന്ദ്രത്തെയും കുറ്റം പറഞ്ഞു മലയാളി ദിവസം കഴിച്ചു കൂട്ടുന്നു.

സത്യന്‍ അന്തിക്കാട്‌ അദ്ധേഹത്തിന്റെ ഒരു സിനിമയില്‍ ഒരു കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുക ഉണ്ടായി അതിപ്രകാരം ആണ് " സ്വന്തം കണ്മുന്നില്‍ ഉള്ള ജീവിതം മനസ്സിലാക്കാതെ എത്ര ഓണം ഉണ്ടിട്ടെന്തു കാര്യം"

സ്വന്തം അസ്ഥിത്വം വേരറ്റു പോകുന്ന ഒരു കാലം വിദൂരമല്ല മലയാളിക്ക്................

2010, മേയ് 6, വ്യാഴാഴ്‌ച

PRAMOD PERINGANNUR: ജോസഫും മാണിയും പിന്നെ രാജു മോനും ........

PRAMOD PERINGANNUR: ജോസഫും മാണിയും പിന്നെ രാജു മോനും ........

ജോസഫും മാണിയും പിന്നെ രാജു മോനും ........

രാജു മോന്‍ ഒരിക്കല്‍ അങ്കിള്‍ നോട് ചോദിച്ച ചോദ്യം " അച്ഛന്‍ ആരാണ് എന്നാണ് ? ..അതിനുത്തരം രാജാവിന്‍റെ മകന്‍ എന്ന് ഉത്തരം കിട്ടി.കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മാണി ,ജൊസഫ്, പീ സീ തോമസ്‌ ,ബാലകൃഷ്ണ പിള്ള ,മുരളി ,ചെന്നിത്തല തുടങ്ങിയവര്‍ രാജു മോനെ കാണാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

വളരും തോറും പിളരും ,പിളരും തോറും വളരും എന്ന് പണ്ട്‌ രണ്‍ജി പണിക്കര്‍ അദ്ദേഹം വിശേഷിപ്പിച്ച ഈ കേരള കോണ്‍ഗ്രസ്‌, എത്ര കാലം സഭകളെ പ്രീണിപ്പിച്ചു മുന്നോട്ടു പോകും ....ആര്‍ക്കറിയാം.?

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം ഉണ്ട് എന്ന് അഹങ്കരിക്കുന്ന ഈ ധിക്കാരങ്ങളെ എത്രകാലം സഹിക്കണം?.ആദര്‍ശം എന്നാല്‍ ഒരു മദ്യമെശമേല്‍ വിളമ്പുന്ന സങ്കടങ്ങളും,കുതികാല്‍ വെട്ടുകളും മാത്രമായ ഒന്നാണോ ?..എന്നാണീ ഈ കേരളം നന്നാവുക? നയ തന്ത്രജ്ഞനായ ശശി തരൂരിനെ കുരിശില്‍ കയറ്റാം എങ്കില്‍ ഈ വര്‍ഗ്ഗ വന്ജകരെ എന്ത് ചെയ്യണമെന്നു തീരുമാനിക്കുക.
വരും കാല തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു നടത്തുന്ന ഈ പ്രീണന ശക്തി സമാഹരണത്തെ ചുട്ടെരിക്കുക.

അധികാര മോഹികളായ രാഷ്ട്രീയ ക്കാരുടെ ഇന്ത്യ അല്ല ഗാന്ധിജി സ്വപ്നം കണ്ടത് എന്ന് വേദനയോടെയെങ്കിലും വിഡ്ഢികളായ അണികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.൫ വര്ഷം വീതം വച്ച് ഭരിച്ചു നമ്മുടെ നാടിന്‍റെ പേര് ചീത്ത ആക്കിയവരെ അവഗണിക്കുക തിരിച്ചറിയുക.

ചരിത്ര താളുകളില്‍ ഒരു മന്ത്രിയെക്കാളും,വൈമാനിക യാത്രാ വിദഗ്ധനായ ജോസഫിനായിരിക്കും പ്രാധാന്യം ഉണ്ടാകുക.ജോര്‍ജും,തോമസും പണവും അധികാരവും മാത്രം ലക്‌ഷ്യം വക്കുമ്പോള്‍,കൂട്ടത്തില്‍ അല്‍പ്പം തറവാടിയായ മാണി സര്‍ ..ഒന്ന് മനസ്സിലാക്കണം...രാഷ്ട്രീയം നിങ്ങളുടെ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന സത്യം.കേരള രാഷ്ട്രീയത്തിലെ ആശ്വതമാവായ മുരളിയുടെ അലച്ചിലും,വലച്ചിലും അച്ചായന്മാര്‍ ഒന്ന് മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.

കാലവും ദൈവവും തിരിച്ചടികള്‍ കൊടുക്കുമെന്ന സിദ്ധാന്തത്തോട് മലയാളികള്‍ വിട പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

സ്വപ്നം ...

നാളെയെ പറ്റിയുള്ള ഉപബോധ മനസ്സിന്‍റെ വ്യാകുലതകള്‍ ,ഉത്കണ്ഠകള്‍ ,സന്തോഷങ്ങള്‍ ...മിഥ്യബിംബങ്ങള്‍.മില്‍മയുടെ പരസ്യ വാചകം പോലെ " കണികണ്ടുണരുന്ന നന്മ ആയിരുന്നാല്‍ കൊള്ളാം.പശ്ചാത്തലം കഥയിലെതെന്ന പോലെ സ്വപ്നത്തിലും പ്രാധാന്യമര്‍ഹിക്കുന്ന  ഒന്ന് തന്നെയാണ്.ഒരിക്കല്‍ പോലും ചിന്തിക്കാത്ത ,ഇഷ്ടപ്പെടാത്ത സംഗതികള്‍ (അത് വേര്പിരിയലുകള്‍ ആയാലും മരണം തന്നെയായാല്‍ പോലും )സ്വപ്നങ്ങള്‍ക്ക് മാത്രമേ സമ്മാനിക്കാനാകൂ.നായകനും,കൌശലക്കാരനും,കൊള്ളരുതാതവനും ഒക്കെ ആക്കി മാറ്റാന്‍ ,അല്ലെങ്കില്‍ സ്വയം തിരിച്ചറിവ് പകര്‍ന്നു തരുന്ന ശക്തമായ ദൃശ്യ,ശ്രവ്യ,മാധ്യമം.സ്വപ്നങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ ഉണ്ടത്രേ,അറിവില്ലായ്മ ഭാഗ്യമായി. ഒന്നറിയാം നമുക്ക് ഏറെ ഇഷ്ടമുള്ള സ്വപ്നം കാണുന്ന പുലരിയിലെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

നിര്‍വ്വചനങ്ങള്‍ /കാഴ്ചപ്പാടുകള്‍

ജനാധിപത്യം [ഇന്ത്യ യില്‍ ]
സംഘടിത, നിരക്ഷര, വൃദ്ധമേധാവിത്വത്തില്‍ ഭരിക്കപ്പെടുന്ന അസംഘടിത സാക്ഷരരുടെയും,പാവപ്പെട്ടവന്റ്റെയും  സാമൂഹിക അസന്തുലിതാവസ്ഥ.

നീതി :
ഒരു മനുഷ്യായുസ്സിനു എത്തിപ്പെടാന്‍ കഴിയാത്ത മരീചിക.

രാഷ്ട്രീയം :
ഭരണ ,പ്രതിപക്ഷ  ഭേദമെന്യേ സ്വന്തം വ്യക്തി താല്‍പ്പര്യങ്ങളുടെയും,അവസര വാദങ്ങളുടെയും വിഹാര കേന്ദ്രം.ആരെയും,എന്തിനെയും, വിമര്‍ശിക്കാനും സ്വീകരിക്കാനും തമസ്കരിക്കാനും പ്രത്യേക ലൈസെന്‍സ് നേടിയ വിഭാഗം.

മാധ്യമങ്ങള്‍ :
യാതൊരുനിയന്ത്രണവുമില്ലാത്ത വരെന്ന്യവര്‍ഗം.നിര്‍മാണ പ്രക്രിയയും,ശിഥിലീകരണവും കോണ്ട്രാക്റ്റ് ആയി ഏറ്റെടുത്തു നടത്തുന്നവര്‍.ഭരണരാഷ്ട്രീയ സാമ്പത്തിക സ്രോതസ്സുകള്‍ക്കടിസ്ഥാനമായി സമൂഹത്തെ സമീപിക്കുന്നവര്‍.സത്യവും,മിഥ്യയും പര്‍വതീകരിച്ച് തങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നവര്‍.

സിനിമ :
മഹാനടന്മാരാല്‍ അന്വര്തമാക്കപ്പെട്ട മഹത്തായ  കല .നടന വൈഭവം മറ്റെല്ലാട്റ്റി ലെയും പോലെ സാങ്കേതിക തകക്ക് വഴി മാറിപ്പോകുന്നു.നാടകം:
ലാളിത്യം നഷ്ടപ്പെടാത്ത യഥാര്‍ത്ഥ ജീവിത ഗന്ധിയായ കല.

സംഗീതം:
മാധ്യമങ്ങളാല്‍ വികൃതമാക്കപ്പെട്ട ...ഒരു ആത്മ സാക്ഷാത്കാരം .

ആധുനിക കമ്മ്യൂണിസം :
പഠിച്ച ആദര്‍ശങ്ങളും തത്വ ശാസ്ത്രങ്ങളും ബാധ്യതകളായി അവശേഷിക്കുന്ന  ബിന്ദുവില്‍ നിന്ന് ആധുനിക കമ്മ്യൂണിസം പിറവിയെടുക്കുന്നു.

കേരളം:
പ്രവാസികളുടെയും അന്യ സംസ്ഥാനങ്ങളുടെയും മാത്രം ദയയില്‍ കഴിയുന്ന ഒരു ഭിക്ഷാംദേഹി.ഉപഭോഗം തലയ്ക്കു പിടിച്ചു നട്ടം തിരിയുന്ന ഒരു സംസ്ഥാനം.

എന്‍റെ ഗ്രാമം[പെരിങ്കന്നുര്‍]
എല്ലാതരം നന്മകളിലും തിന്മയും,തിന്മകളില്‍ നന്മയും കാണുന്ന മഹത്തായ കാഴ്ചപ്പാടുള്ളവര്‍ അധിവസിക്കുന്ന ,പച്ചപ്പ്‌ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പാലക്കാടന്‍ ഗ്രാമം.

ദൈവം:
ജനന മരണത്തിന്റെ ഇടയില്‍ നിഴലിക്കുന്ന ഒരു മഹത്തായ സത്യം.