PRAMOD PERINGANNUR

2010, ഫെബ്രുവരി 23, ചൊവ്വാഴ്ച

നിര്‍വ്വചനങ്ങള്‍ /കാഴ്ചപ്പാടുകള്‍

ജനാധിപത്യം [ഇന്ത്യ യില്‍ ]
സംഘടിത, നിരക്ഷര, വൃദ്ധമേധാവിത്വത്തില്‍ ഭരിക്കപ്പെടുന്ന അസംഘടിത സാക്ഷരരുടെയും,പാവപ്പെട്ടവന്റ്റെയും  സാമൂഹിക അസന്തുലിതാവസ്ഥ.

നീതി :
ഒരു മനുഷ്യായുസ്സിനു എത്തിപ്പെടാന്‍ കഴിയാത്ത മരീചിക.

രാഷ്ട്രീയം :
ഭരണ ,പ്രതിപക്ഷ  ഭേദമെന്യേ സ്വന്തം വ്യക്തി താല്‍പ്പര്യങ്ങളുടെയും,അവസര വാദങ്ങളുടെയും വിഹാര കേന്ദ്രം.ആരെയും,എന്തിനെയും, വിമര്‍ശിക്കാനും സ്വീകരിക്കാനും തമസ്കരിക്കാനും പ്രത്യേക ലൈസെന്‍സ് നേടിയ വിഭാഗം.

മാധ്യമങ്ങള്‍ :
യാതൊരുനിയന്ത്രണവുമില്ലാത്ത വരെന്ന്യവര്‍ഗം.നിര്‍മാണ പ്രക്രിയയും,ശിഥിലീകരണവും കോണ്ട്രാക്റ്റ് ആയി ഏറ്റെടുത്തു നടത്തുന്നവര്‍.ഭരണരാഷ്ട്രീയ സാമ്പത്തിക സ്രോതസ്സുകള്‍ക്കടിസ്ഥാനമായി സമൂഹത്തെ സമീപിക്കുന്നവര്‍.സത്യവും,മിഥ്യയും പര്‍വതീകരിച്ച് തങ്ങള്‍ക്കു അനുയോജ്യമായ രീതിയില്‍ ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്നവര്‍.

സിനിമ :
മഹാനടന്മാരാല്‍ അന്വര്തമാക്കപ്പെട്ട മഹത്തായ  കല .നടന വൈഭവം മറ്റെല്ലാട്റ്റി ലെയും പോലെ സാങ്കേതിക തകക്ക് വഴി മാറിപ്പോകുന്നു.



നാടകം:
ലാളിത്യം നഷ്ടപ്പെടാത്ത യഥാര്‍ത്ഥ ജീവിത ഗന്ധിയായ കല.

സംഗീതം:
മാധ്യമങ്ങളാല്‍ വികൃതമാക്കപ്പെട്ട ...ഒരു ആത്മ സാക്ഷാത്കാരം .

ആധുനിക കമ്മ്യൂണിസം :
പഠിച്ച ആദര്‍ശങ്ങളും തത്വ ശാസ്ത്രങ്ങളും ബാധ്യതകളായി അവശേഷിക്കുന്ന  ബിന്ദുവില്‍ നിന്ന് ആധുനിക കമ്മ്യൂണിസം പിറവിയെടുക്കുന്നു.

കേരളം:
പ്രവാസികളുടെയും അന്യ സംസ്ഥാനങ്ങളുടെയും മാത്രം ദയയില്‍ കഴിയുന്ന ഒരു ഭിക്ഷാംദേഹി.ഉപഭോഗം തലയ്ക്കു പിടിച്ചു നട്ടം തിരിയുന്ന ഒരു സംസ്ഥാനം.

എന്‍റെ ഗ്രാമം[പെരിങ്കന്നുര്‍]
എല്ലാതരം നന്മകളിലും തിന്മയും,തിന്മകളില്‍ നന്മയും കാണുന്ന മഹത്തായ കാഴ്ചപ്പാടുള്ളവര്‍ അധിവസിക്കുന്ന ,പച്ചപ്പ്‌ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പാലക്കാടന്‍ ഗ്രാമം.

ദൈവം:
ജനന മരണത്തിന്റെ ഇടയില്‍ നിഴലിക്കുന്ന ഒരു മഹത്തായ സത്യം.

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

എലിമിനേഷന്‍

 മരണ വീടിന്‍റെ പ്രതീതി,മിന്നി മറയുന്ന ക്യാമറ കണ്ണുകള്‍ ! ,അവ ഇടയ്ക്കിടെ ഫോക്കസ് ചെയ്തു ബ്ലാക്ക്‌ & വൈറ്റ് ആക്കണം.സിനിമയിലെ ക്ലൈമാക്സ്‌ ഒരു സംവിധായകന് എത്ര നിര്‍ണആയകമാണോ അത്ര തന്നെ സങ്കീര്‍ണ്ണമായ പ്രക്രിയ.വിവിധ വികാരങ്ങള്‍ അലയടിക്കുന്ന മുഖങ്ങളുമായി പ്രത്യക്ഷരാകുന്ന SMS സന്തതികള്‍ ....SMS ന്‍റെ പ്രാധാന്യവും ,അവരുടെ ബലഹീനതകളും എടുത്തു പറഞ്ഞു അവരെ സമാശ്വസിപ്പിക്കുന്ന സ്ഥിരം അവതാരക.SMS  ന്‍റെ കണക്കുകള്‍ അനുകൂലമായവരെ വളരെയധികം നാടകീയമായി വിഷമിപ്പിച്ച് യാത്ര തുടരാന്‍ അനുവടിപ്പിക്കുന്നു....ബാക്കി ! അവരാണ് യഥാര്‍ത്ഥ നായിക നായകര്‍ ..സ്വന്തം പശ്ചാത്തലം പറഞ്ഞു,ചെയ്ത തെറ്റുകുറ്റങ്ങള്‍ മുഴുവന്‍ ഏറ്റു പറഞ്ഞു അവര്‍ വിലപിക്കണം.വിലാപത്തിന്റെ മൂര്‍ ധന്‍ ന്യതയില്‍  അവതാരക അവരെ കെട്ടിപ്പിടിച്ച് സമാശ്വസിപ്പിക്കും തീര്‍ച്ച.അവരുടെ ഗുണ ഗണങ്ങള്‍ ,ശോഭനമായ ഭാവി എന്നിവ ,കൈ നോട്ടക്കാര്‍ പ്രവചിക്കുന്ന പോലെ പറയുന്ന വിധികര്‍ത്താക്കള്‍.ഒരാള്‍ക്ക്  മാത്രമേ അന്തിമ വിജയിയാകാന്‍ കഴിയൂ  എന്നും അവര്‍ കണ്ണീരോടെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും.ഷട്ജവും, ദൈവതവും..SMS നു വഴി മാറുന്ന കാഴ്ച ....ശ്രീ മുകേഷ് ന്‍റെ ഡീല്‍ ഓര്‍ നോ ഡീല്‍ എന്ന പരിപാടിയിലെ അപ്രത്യക്ഷമാകുന്ന പെട്ടികള്‍ പോലെ ...

2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ആരോ വിരല്‍ മീട്ടി ....

സൂര്യ കിരീടം വീണുടഞ്ഞു ......എന്‍റെ കിനാക്കളില്‍ ഒരു പദ നിസ്വനമായി ഇനി ഒരു ഗിരീഷ്‌ ഇല്ല എന്ന് ഞാന്‍ ഞെട്ടലോടെ മനസിലാക്കുന്നു.പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്ന രണ്ടായിരത്തില്‍ പരം ഗാനങ്ങള്‍ ! ...വയലാര്‍ ,ശ്രീകുമാരന്‍ തമ്പി ,യൂസഫലി കേച്ചേരി ,കൈതപ്രം തുടങ്ങിയ അതികായന്മാര്‍ ഒക്കയൂണ്ടായിരുന്നിട്ടും എനിക്ക് എന്തോ ഏറെ ഇഷ്ടം ...എനിക്ക് ഏറെ ഇഷ്ടപ്പെട്ട കവി അങ്ങ് ആയിരുന്നു എന്ന് ഞാന്‍ വേദനയോടെ ഇപ്പോള്‍ മനസിലാക്കുന്നു.താങ്കളുടെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത അളക്കാവുന്നതിലും അപ്പുറമാണ്.സംഗീതം സിനിമ ഗാനങ്ങളായി എന്‍റെ മനസ്സിലേക്ക് വിരിയിച്ച ആകാശവാണി എന്ന മാധ്യമം മുതല്‍ രുചിച്ചറിഞ്ഞ അങ്ങയുടെ അദൃശ്യ സാന്നിധ്യം ഇപ്പോളില്ല എന്ന് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.രവീന്ദ്രന്‍ ,വിദ്യാസാഗര്‍ ,M ജയചന്ദ്രന്‍ ,ബേണി ഇഗന്ശിഔസ് ...alexpol വരെയുള്ള കൂട്ടുകെട്ടുകളില്‍ നിന്ന് ജനിച്ച പാട്ടുകള്‍ ...സമാനതകളില്ലാത്ത വാങ്ങമയചിത്രങ്ങളും ഹിറ്റുകളും ആയിരുന്നു.ശ്രി യേശുദാസ് മുതല്‍ വിനീത് ശ്രീനിവാസന്‍ വരെയുള്ള ഗായകരെ അങ്ങയുടെ രചന വ്യ്ശിഷ്ട്യം എന്ന അദൃശ്യ ശക്തിയുടെ പിന്‍ ബലത്തില്‍ മാത്രം കാണാന്‍ ഇപ്പോള്‍ എനിക്കുകഴിയുന്നു.സമകാലികനായ കൈതപ്രം തിരുമേനിക്ക് പോലും അസൂയ ജനിപ്പിക്കുന്ന വേഗതയില്‍, ചിട്ടപ്പെടുത്തിയ സംഗീതത്തില്‍ തേന്‍ ഇറ്റിക്കും വിധം വരികള്‍ ചേര്‍ത്ത് അങ്ങ് അതിശയിപ്പിച്ചു കൊണ്ടേയിരുന്നു.ഞാന്‍ ആവശ്യപ്പെടാതെ എന്‍റെ ഹൃദയത്തെ മഥിക്കുന്ന പാട്ടുകള്‍ അങ്ങില്‍ നിന്നും പിറന്നു കൊണ്ടേയിരുന്നു.

മരണം എന്ന അനിവാര്യതയിലേക്ക് അങ്ങ് വളരെ പെട്ടെന്നാണ് നടന്നടുത്തത്..പക്ഷെ താങ്കളുടെയും യേശുദാസ് ന്‍റെയും ഒക്കെ സാന്നിധ്യം ഗാനങ്ങളായി ദിവസത്തില്‍ ഒരു തവണയെങ്കിലും മലയാളിയെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.....താങ്കളിലെ കലാകാരന് കലാ കേരളം നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയാണ് അത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പടുതിരിയാളും പ്രാണനിലെതോ ....നിഴലുകളാടുന്നു വീണ്ടും...മലയാളിയുടെ വൈകാരികതയുടെ അതി ഗഹനമായ ഭാവതലതിലേക്ക് ആഴ്നിറങ്ങിയ അങ്ങയിലെ കവിത്വത്തെ ഞാന്‍ ബാഷ്പ അഞ്ജലികളോടെ  സ്മരിക്കുന്നു....



ആകാശ ദീപങ്ങള്‍ സാക്ഷി .....
ആഗ്നേയ ശൈലങ്ങള്‍ സാക്ഷി ....
അകമെരിയും ആറന്ന്യ തീരങ്ങളില്‍ ....
ഹിമ മുടിയില്‍ ചായുന്ന വിണ്‍ഗംഗയില്‍ .....
മറയുകയാം നീയാം ജ്വാലാ മുഖം .................