PRAMOD PERINGANNUR

2010, മേയ് 19, ബുധനാഴ്‌ച

മലയാളിക്ക് എന്ത് പറ്റി ?

മലയാളികള്‍ ഇന്ന് എല്ലാം അയവിറക്കുകയാണ് ,പഴയ പ്രതാപങ്ങള്‍ ആഘോഷങ്ങള്‍ ,ബന്ധങ്ങള്‍ അങ്ങനെ എല്ലാം ...ഓണം വിഷു പെരുന്നാള്‍ ക്രിസ്മസ് എന്നീ ആഘോഷ വേളകളിലെ പ്രോഗ്രാമുകള്‍  ‍ ഒന്ന് വീക്ഷിച്ചാല്‍ മതി ഇക്കാര്യം ഉറപ്പു വരുത്താന്‍.ജീവിത വിജയം കൈവരിച്ചു മേല്‍ വിലാസമുണ്ടാക്കിയ സാംസ്കാരിക സാമുഹിക രാഷ്ട്രീയ സിനിമ മേഘലകളിലെ വ്യക്തികള്‍ പതിവ് പല്ലവി എന്ന പോലെ തുടങ്ങും " പണ്ടൊക്കെ ഓണം ന്നു വച്ചാല്‍ ഞങ്ങള്‍ ഒക്കെ അങ്ങനെ/ഇങ്ങനെ എന്ന് തുടങ്ങും.ഇന്നത്തെ അവസ്ഥ ചോദിച്ചാല്‍ അവര്‍ ബോധപൂര്‍വം മൌനം അവലംബിക്കും.എന്താണ് ഇന്നത്തെ മലയാളിക്ക് സംഭവിച്ചത്?.അന്നത്തേക്കാള്‍ നല്ല ജീവിത നിലവാരമല്ലേ ഇന്ന് ?.തെങ്ങ് കയറ്റക്കാരന്‍ രാഘവന് പോലും പഴയ കാലം നൊസ്റ്റാള്‍ജിയ ആയി മാറുന്നു.

അകത്തെ പത്തായത്തില്‍ നിറയുന്ന നെല്ലും,പറയും ഇടങ്ങഴിയും നാഴിയും ഒക്കെയായി കൂലി കൊടുത്തിരുന്ന കാലമാണോ ഈ നൊസ്റ്റാള്‍ജിയ  അറിയില്ല.തേങ്ങയിടാന്‍ വരുന്നവന് തെങ്ങ് മുറിച്ചു കൊടുത്തു കൂലി കൊടുക്കേണ്ടി വരുന്ന ഒരു കാര്‍ഷിക വ്യവസ്ഥിതിയുടെ അവസാന തലമുറയെ പ്രതിനിധീകരിക്കാന്‍ ഉള്ള ഭാഗ്യം എന്തായാലും ഉണ്ട്.സ്കൂള്‍ ല്‍ പഠിച്ച പാഠങ്ങളില്‍ കാര്‍ഷിക വ്യവസ്ഥയും മലയാളിയും തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.ഒരു തറവാടിന്റെ ആസ്തി യുടെ മാനദണ്ഡം നെല്കൃഷിയയിരുന്നു,ഇന്ന് നെല്കൃഷിയെടുക്കുന്നവന്‍ കൊള്ളരുതാത്തവന്‍  ആയി മാറിയിരിക്കുന്നു.

മലയാളിക്ക് ഇപ്പോളും ഒന്നും നഷ്ടമായിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം.അവന്‍ അവന്റെ dedication ചാനലിലെ അവതാരികക്ക്  കൊടുത്തു,പാട്ടുകളിലൂടെ പഴയ പ്രതാപങ്ങള്‍,കാര്‍ഷിക സംസ്കാരം എന്നിവ ആസ്വദിക്കുന്നു.സ്വന്തം അസ്ഥിത്വം വിറ്റു,അത് കാശ് ആക്കി അതില്‍ അവന്‍ ആനന്ദി ആയി  വാഴുന്നു.

ആഗോളവല്‍ക്കരണവും,നാഗരിക സംസ്കാരവും ,ആഗോളതാപനവും,വിവരവകാശവും ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യും ഒക്കെ പത്തു കൊല്ലമായി മലയാളിയെ ചുറ്റിപ്പറ്റി നില്ല്ക്കുന്ന പദങ്ങളാണ്.ഇവയൊന്നും ആധികാരികമായി മലയാളിക്ക് അറിയുക പോലുമില്ല,എന്നിരുന്നാലും മൂല്ല്യച്യുതിയെ പറ്റിയുള്ള അവന്‍റെ ന്യായന്യായങ്ങളില്‍ ഇവയൊക്കെ കടന്നു വരുന്നു.സ്വന്തംമായി നെല്ല് പണിയെടുക്കാതെ  ആധ്രയെയും കേന്ദ്രത്തെയും കുറ്റം പറഞ്ഞു മലയാളി ദിവസം കഴിച്ചു കൂട്ടുന്നു.

സത്യന്‍ അന്തിക്കാട്‌ അദ്ധേഹത്തിന്റെ ഒരു സിനിമയില്‍ ഒരു കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുക ഉണ്ടായി അതിപ്രകാരം ആണ് " സ്വന്തം കണ്മുന്നില്‍ ഉള്ള ജീവിതം മനസ്സിലാക്കാതെ എത്ര ഓണം ഉണ്ടിട്ടെന്തു കാര്യം"

സ്വന്തം അസ്ഥിത്വം വേരറ്റു പോകുന്ന ഒരു കാലം വിദൂരമല്ല മലയാളിക്ക്................

2010, മേയ് 6, വ്യാഴാഴ്‌ച

PRAMOD PERINGANNUR: ജോസഫും മാണിയും പിന്നെ രാജു മോനും ........

PRAMOD PERINGANNUR: ജോസഫും മാണിയും പിന്നെ രാജു മോനും ........

ജോസഫും മാണിയും പിന്നെ രാജു മോനും ........

രാജു മോന്‍ ഒരിക്കല്‍ അങ്കിള്‍ നോട് ചോദിച്ച ചോദ്യം " അച്ഛന്‍ ആരാണ് എന്നാണ് ? ..അതിനുത്തരം രാജാവിന്‍റെ മകന്‍ എന്ന് ഉത്തരം കിട്ടി.കേരള രാഷ്ട്രീയത്തിലെ അതികായന്മാരായ മാണി ,ജൊസഫ്, പീ സീ തോമസ്‌ ,ബാലകൃഷ്ണ പിള്ള ,മുരളി ,ചെന്നിത്തല തുടങ്ങിയവര്‍ രാജു മോനെ കാണാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.

വളരും തോറും പിളരും ,പിളരും തോറും വളരും എന്ന് പണ്ട്‌ രണ്‍ജി പണിക്കര്‍ അദ്ദേഹം വിശേഷിപ്പിച്ച ഈ കേരള കോണ്‍ഗ്രസ്‌, എത്ര കാലം സഭകളെ പ്രീണിപ്പിച്ചു മുന്നോട്ടു പോകും ....ആര്‍ക്കറിയാം.?

പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യം ഉണ്ട് എന്ന് അഹങ്കരിക്കുന്ന ഈ ധിക്കാരങ്ങളെ എത്രകാലം സഹിക്കണം?.ആദര്‍ശം എന്നാല്‍ ഒരു മദ്യമെശമേല്‍ വിളമ്പുന്ന സങ്കടങ്ങളും,കുതികാല്‍ വെട്ടുകളും മാത്രമായ ഒന്നാണോ ?..എന്നാണീ ഈ കേരളം നന്നാവുക? നയ തന്ത്രജ്ഞനായ ശശി തരൂരിനെ കുരിശില്‍ കയറ്റാം എങ്കില്‍ ഈ വര്‍ഗ്ഗ വന്ജകരെ എന്ത് ചെയ്യണമെന്നു തീരുമാനിക്കുക.
വരും കാല തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു നടത്തുന്ന ഈ പ്രീണന ശക്തി സമാഹരണത്തെ ചുട്ടെരിക്കുക.

അധികാര മോഹികളായ രാഷ്ട്രീയ ക്കാരുടെ ഇന്ത്യ അല്ല ഗാന്ധിജി സ്വപ്നം കണ്ടത് എന്ന് വേദനയോടെയെങ്കിലും വിഡ്ഢികളായ അണികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.൫ വര്ഷം വീതം വച്ച് ഭരിച്ചു നമ്മുടെ നാടിന്‍റെ പേര് ചീത്ത ആക്കിയവരെ അവഗണിക്കുക തിരിച്ചറിയുക.

ചരിത്ര താളുകളില്‍ ഒരു മന്ത്രിയെക്കാളും,വൈമാനിക യാത്രാ വിദഗ്ധനായ ജോസഫിനായിരിക്കും പ്രാധാന്യം ഉണ്ടാകുക.ജോര്‍ജും,തോമസും പണവും അധികാരവും മാത്രം ലക്‌ഷ്യം വക്കുമ്പോള്‍,കൂട്ടത്തില്‍ അല്‍പ്പം തറവാടിയായ മാണി സര്‍ ..ഒന്ന് മനസ്സിലാക്കണം...രാഷ്ട്രീയം നിങ്ങളുടെ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന സത്യം.കേരള രാഷ്ട്രീയത്തിലെ ആശ്വതമാവായ മുരളിയുടെ അലച്ചിലും,വലച്ചിലും അച്ചായന്മാര്‍ ഒന്ന് മനസ്സിലാക്കുന്നത്‌ നന്നായിരിക്കും.

കാലവും ദൈവവും തിരിച്ചടികള്‍ കൊടുക്കുമെന്ന സിദ്ധാന്തത്തോട് മലയാളികള്‍ വിട പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....