PRAMOD PERINGANNUR

2010, ജൂലൈ 29, വ്യാഴാഴ്‌ച

എന്‍റെ കഥ

ഒരു കഥാകാരന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?........ബഷീര്‍,തകഴി,എം ടി ,ഇവരൊക്കെ പുകവലിക്കും,ഇതില്‍ ബഷീറിനും,തകഴിക്കും ഒരു ചാരുന്ന കസേരയുള്ളതായി അറിവ് ഉണ്ട്,ഇവരില്‍ പ്രഗല്‍ഭരായ പലരും വെള്ളവും അടിക്കാറുണ്ടത്രെ ?.

ഒരു കഥാകാരനാകണം എന്ന അഭിവാഞ്ജ,അയാള്‍ എന്നും കൊണ്ട് നടക്കാറുണ്ടായിരുന്നു.സ്കൂള്‍ ല്‍ നിന്ന് പോകുന്ന വഴിക്ക് ,താന്‍ പഠിപ്പിക്കുന്ന കുട്ടികള്‍ കാണാതെ ബ്രാണ്ടി ഷോപ്പ് ല്‍ കയറി ഒരു ചെറിയ കുപ്പി മേടിച്ചു,പിന്നെ മുറുകാന്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് സിഗറെറ്റും,കടക്കാരന്‍ പരമു വാ പൊളിച്ചു നോക്കി അയാളെ "മാഷ്‌ ഇതും ചെയ്യോ എന്ന ഭാവമായിരുന്നു മുഖത്ത്.

ഇടവഴി കയറി വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ TV ക്ക് മുന്നില്‍ ! അരയില്‍ ഒളിപ്പിച്ച മദ്യ ക്കുപ്പിയുമായി staircase കയറി,തന്‍റെ കഥാമുറി ലകഷ്യമാക്കി നടന്നു.വസ്ത്രം മാറി ചാര് കസേരയില്‍ അമര്‍ന്ന്,അല്‍പ്പം മദ്യം സേവിച്ചു ...അതുവരെ അറിയാത്ത ചവര്‍പ്പ് വേദനയോടെ അയാള്‍ അറിഞ്ഞു.ഒരു സിഗരെട്ടു എടുത്തു കത്തിച്ചു, ആഞ്ഞു വലിച്ചു.പിന്നീട് രചനാ പ്രക്രിയയിലേക്ക് കടന്നു.

കഥ ? നായകന്‍ വേണം ....നായികയും...പിന്നെ അനുബന്ധ കഥാപാത്രങ്ങളും...

സര്‍ഗാത്മകതയുടെ അപാരതയില്‍ ‍ മദ്യവും പുകയും ആര്‍ത്തട്ടഹസിച്ചു കൊണ്ടിരുന്നു...

ശങ്കരന്‍ എന്ന് നായകനെ അയാള്‍ വിളിച്ചു ! കച്ചവടക്കാരന്‍ ! ഒരു റബ്ബര്‍ എസ്റ്റേറ്റ്‌ പശ്ചാത്തലം..നായിക പാവം ടാപ്പിംഗ് തൊഴിലാളിയുടെ മകള്‍...പ്രേമം ...അതി മനോഹരമായി ചിത്രീകരിച്ചു...കഥയുടെ അപ്രതീക്ഷിത ട്വിസ്റ്റ്‌ ല്‍ കടന്നു വരുന്ന യഥാര്‍ത്ഥ നായകന്‍....നായികയെ വിവാഹം കഴിക്കുന്നു.

കഥാന്ത്യം കാമുകനായ ശങ്കുവും,നായികയും ആത്മഹത്യ ചെയ്യന്നു....അവരുടെ ജഡങ്ങള്‍ എസ്റ്റേറ്റ്‌ മൂലയില്‍ അതി തീവ്രാനുരാഗത്തിന്റെ ബാക്കി പത്രങ്ങളായി അവശേഷിക്കുന്നു.

അയാള്‍ തന്‍റെ കഥാ വീണ്ടും വീണ്ടും വായിച്ചു ...തന്‍റെ കഥയിലെ എല്ലാ സംഭവങ്ങളും അയാള്‍ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്നു.


തന്‍റെ രചനാ പാടവം ഭാര്യക്ക് മനസ്സിലാക്കി കൊടുക്കാനായി വേച്ചു വേച്ചു staircase  ഇറങ്ങി....

TV  യില്‍ പരസ്യം വന്നപ്പോള്‍ ഭാര്യ കഥ സസൂഷ്മം  വായിച്ചു...എന്നിട്ടയാളെ മുഖമുയര്‍ത്തി ഒന്ന് നോക്കി.....അഭിമാനത്തിന്റെ പാരമ്യത യില്‍ നിന്നിരുന്ന അയാളുടെ നയനങ്ങള്‍ ആനന്ദാശ്രു പൊഴിച്ച് കൊണ്ടിരുന്നു.
തന്നിലെ കലാകാരനെ ഒരിക്കല്‍ പോലും അന്ഗീകരിക്കാത്ത ഭാര്യയുടെ വാക്കുകള്‍ക്കായി അയാള്‍ ജീവിതത്തില്‍ ആദ്യമായി കാത്തു നിന്ന്.

ഭാര്യയുടെ മുരടനക്കം കേട്ട് തുടങ്ങി...ഇത് വിലയിരുത്താന്‍ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല...തന്‍റെ മുന്നില്‍ ആദ്യമായി തലകുനിച്ച ഭാര്യയെ കണ്ടപ്പോള്‍ സൃഷ്ടിയുടെ മാഹാത്മ്യം എത്ര പ്രശംസനാര്‍ഹം ആണ് എന്ന് ആത്മഗതമോതി അയാള്‍..."ഇത് വിലയിരുത്താന്‍ തകഴി ക്ക് മാത്രമേ കഴിയുകയുള്ളൂ ...."

ജീവിതത്തില്‍ തന്നിലെ കഥാകാരന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി തന്നെ സംശയമില്ല...അയാള്‍ മൊഴിഞ്ഞു ...
നിര്‍ത്തു മനുഷ്യാ ....ദാ പരസ്യം കഴിഞ്ഞു...ഇനി TV യില്‍ നോക്കിയാല്‍ മനസ്സിലാകും...കടല്‍ക്കരയില്‍ അടിഞ്ഞു കിടക്കുന്ന 2 ജഡങ്ങള്‍....സമാപ്തം എന്ന കാര്‍ഡും...തകഴിയുടെ ചെമ്മീന്‍ എന്ന സിനിമ ആയിരുന്നു   അത് ...


കുടിച്ച മദ്യവും ,സിഗറെറ്റും ആവി ആയി മറഞ്ഞു കഴിഞ്ഞിരുന്നു,താന്‍ എഴുതിയ കഥ തകഴി പശ്ചാത്തലം മാറ്റി പണ്ട്‌ കഥയെഴുതിയത് കഷ്ടമായിപ്പോയി .....

ജീവിതത്തില്‍ ആദ്യമായി അയാളിലെ കഥാകാരന്‍ തകഴിയെ ശപിച്ചു ........

1 അഭിപ്രായം:

Unknown പറഞ്ഞു...

വാക്കുകള്‍ നല്ല മൂര്ച്ചയുണ്ട്
http://www.shibukbhaskar.blogspot.com/