PRAMOD PERINGANNUR

2010, മേയ് 19, ബുധനാഴ്‌ച

മലയാളിക്ക് എന്ത് പറ്റി ?

മലയാളികള്‍ ഇന്ന് എല്ലാം അയവിറക്കുകയാണ് ,പഴയ പ്രതാപങ്ങള്‍ ആഘോഷങ്ങള്‍ ,ബന്ധങ്ങള്‍ അങ്ങനെ എല്ലാം ...ഓണം വിഷു പെരുന്നാള്‍ ക്രിസ്മസ് എന്നീ ആഘോഷ വേളകളിലെ പ്രോഗ്രാമുകള്‍  ‍ ഒന്ന് വീക്ഷിച്ചാല്‍ മതി ഇക്കാര്യം ഉറപ്പു വരുത്താന്‍.ജീവിത വിജയം കൈവരിച്ചു മേല്‍ വിലാസമുണ്ടാക്കിയ സാംസ്കാരിക സാമുഹിക രാഷ്ട്രീയ സിനിമ മേഘലകളിലെ വ്യക്തികള്‍ പതിവ് പല്ലവി എന്ന പോലെ തുടങ്ങും " പണ്ടൊക്കെ ഓണം ന്നു വച്ചാല്‍ ഞങ്ങള്‍ ഒക്കെ അങ്ങനെ/ഇങ്ങനെ എന്ന് തുടങ്ങും.ഇന്നത്തെ അവസ്ഥ ചോദിച്ചാല്‍ അവര്‍ ബോധപൂര്‍വം മൌനം അവലംബിക്കും.എന്താണ് ഇന്നത്തെ മലയാളിക്ക് സംഭവിച്ചത്?.അന്നത്തേക്കാള്‍ നല്ല ജീവിത നിലവാരമല്ലേ ഇന്ന് ?.തെങ്ങ് കയറ്റക്കാരന്‍ രാഘവന് പോലും പഴയ കാലം നൊസ്റ്റാള്‍ജിയ ആയി മാറുന്നു.

അകത്തെ പത്തായത്തില്‍ നിറയുന്ന നെല്ലും,പറയും ഇടങ്ങഴിയും നാഴിയും ഒക്കെയായി കൂലി കൊടുത്തിരുന്ന കാലമാണോ ഈ നൊസ്റ്റാള്‍ജിയ  അറിയില്ല.തേങ്ങയിടാന്‍ വരുന്നവന് തെങ്ങ് മുറിച്ചു കൊടുത്തു കൂലി കൊടുക്കേണ്ടി വരുന്ന ഒരു കാര്‍ഷിക വ്യവസ്ഥിതിയുടെ അവസാന തലമുറയെ പ്രതിനിധീകരിക്കാന്‍ ഉള്ള ഭാഗ്യം എന്തായാലും ഉണ്ട്.സ്കൂള്‍ ല്‍ പഠിച്ച പാഠങ്ങളില്‍ കാര്‍ഷിക വ്യവസ്ഥയും മലയാളിയും തമ്മില്‍ ഒരു ആത്മ ബന്ധം ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.ഒരു തറവാടിന്റെ ആസ്തി യുടെ മാനദണ്ഡം നെല്കൃഷിയയിരുന്നു,ഇന്ന് നെല്കൃഷിയെടുക്കുന്നവന്‍ കൊള്ളരുതാത്തവന്‍  ആയി മാറിയിരിക്കുന്നു.

മലയാളിക്ക് ഇപ്പോളും ഒന്നും നഷ്ടമായിട്ടില്ല എന്ന് തന്നെയാണ് വിശ്വാസം.അവന്‍ അവന്റെ dedication ചാനലിലെ അവതാരികക്ക്  കൊടുത്തു,പാട്ടുകളിലൂടെ പഴയ പ്രതാപങ്ങള്‍,കാര്‍ഷിക സംസ്കാരം എന്നിവ ആസ്വദിക്കുന്നു.സ്വന്തം അസ്ഥിത്വം വിറ്റു,അത് കാശ് ആക്കി അതില്‍ അവന്‍ ആനന്ദി ആയി  വാഴുന്നു.

ആഗോളവല്‍ക്കരണവും,നാഗരിക സംസ്കാരവും ,ആഗോളതാപനവും,വിവരവകാശവും ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി യും ഒക്കെ പത്തു കൊല്ലമായി മലയാളിയെ ചുറ്റിപ്പറ്റി നില്ല്ക്കുന്ന പദങ്ങളാണ്.ഇവയൊന്നും ആധികാരികമായി മലയാളിക്ക് അറിയുക പോലുമില്ല,എന്നിരുന്നാലും മൂല്ല്യച്യുതിയെ പറ്റിയുള്ള അവന്‍റെ ന്യായന്യായങ്ങളില്‍ ഇവയൊക്കെ കടന്നു വരുന്നു.സ്വന്തംമായി നെല്ല് പണിയെടുക്കാതെ  ആധ്രയെയും കേന്ദ്രത്തെയും കുറ്റം പറഞ്ഞു മലയാളി ദിവസം കഴിച്ചു കൂട്ടുന്നു.

സത്യന്‍ അന്തിക്കാട്‌ അദ്ധേഹത്തിന്റെ ഒരു സിനിമയില്‍ ഒരു കാഴ്ചപ്പാട് ഇങ്ങനെ വ്യക്തമാക്കുക ഉണ്ടായി അതിപ്രകാരം ആണ് " സ്വന്തം കണ്മുന്നില്‍ ഉള്ള ജീവിതം മനസ്സിലാക്കാതെ എത്ര ഓണം ഉണ്ടിട്ടെന്തു കാര്യം"

സ്വന്തം അസ്ഥിത്വം വേരറ്റു പോകുന്ന ഒരു കാലം വിദൂരമല്ല മലയാളിക്ക്................

അഭിപ്രായങ്ങളൊന്നുമില്ല: